ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് നാല്ഘട്ടമായി
ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ എം ലിംഗ്ദൊയാണ് ഇത് ആഗസ്റ് രണ്ട് വെള്ളിയാഴ്ച ദില്ലിയില്‍ പ്രഖ്യാപിച്ചത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് സെപ്തംബര്‍ 16 നാണ്. രണ്ടാം ഘട്ടം 24 നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നാലാം ഘട്ടം ഒക്ടോബര്‍ എട്ടിനും നടക്കും.
ഒന്നാം ഘട്ടം തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഓഗസ്റ് 22 നാണ്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനങ്ങള്‍ ഓഗസ്റ് 31, സെപ്തംബര്‍ ആറ്, സെപ്തംബര്‍ 13 എന്നീ ദിവസങ്ങളില്‍ നടക്കും.
7000 പോളിംഗ് ബൂത്തുകള്‍ക്കായി 8000 ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ലിംഗ്ദൊ പറഞ്ഞു.












Click it and Unblock the Notifications