ജയ പോട്ട ദുരുപയോഗം ചെയ്യുന്നു: ഡിഎംകെ
ചെന്നൈ: നെടുമാരനെ അറസ്റ് ചെയ്തതിലൂടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പോട്ടയെ വീണ്ടും ദുരുപയോഗം ചെയ്യുകയാണെന്ന് ഡിഎംകെ നേതാവ് കരുണാനിധി. ആഗസ്ത് രണ്ട് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ എംപിമാര്‍ ഈ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കരുതുന്നു. സത്യം ഉച്ചരിക്കുന്നവര്‍ തടവില്‍ പോകേണ്ടിവരും, നുണ പറയുന്നവര്‍ സമ്പന്നരാകുമെന്ന് സുബ്രഹ്മണ്യഭാരതിയുടെ കവിത ഉദ്ധരിച്ചുകൊണ്ട് കരുണാനിധി പറഞ്ഞു.
എല്‍ടിടിഇയ്ക്ക് അനുകൂലമായി പ്രസംഗിച്ച എംഡിഎംകെ ട്രഷററും കേന്ദ്രമന്ത്രിയുമായ എം. കണ്ണപ്പനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ജയലളിതയുടെ ആവശ്യത്തെക്കുറിച്ച് കരുണാനിധി പ്രതികരിച്ചില്ല. ജയലളിതയുടെ പ്രസ്താവന പൂര്‍ണ്ണമായും വായിച്ചശേഷമേ പ്രതികരിക്കാനാവൂ എന്നായിരുന്നു കരുണാനിധി പറഞ്ഞത്. കാവേരി പ്രശ്നത്തെ രാഷ്ട്രീയവല്ക്കരിക്കരുതെന്നും കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications