പി. നെടുമാരന്‍ പോട്ട പ്രകാരം അറസ്റില്‍
ചെന്നൈ: തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരനെ പോട്ട നിയമപ്രകാരം അറസ്റ് ചെയ്തു. എല്‍ ടി ടി ഇയെ അനുകൂലിച്ച് പ്രസംഗിച്ചതിനാണ് നെടുമാരനെതിരെ പോട്ട പ്രകാരം കേസെടുത്തത്.
ആഗസ്ത് ഒന്ന് വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മൈലാപ്പൂരിലെ വീട്ടിലെത്തിയ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് നെടുമാരനെ അറസ്റ് ചെയ്തത്. പരശുവാക്കം പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ പിന്നീട് കടലൂര്‍ സബ് ജയിലിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് ചെന്നൈയില്‍ സംഘടിപ്പിച്ച ലോക തമിഴ് സമ്മേളനത്തിലാണ് നെടുമാരന്‍ എല്‍ ടി ടി ഇ അനുകൂല പ്രസംഗം നടത്തിയത്. എല്‍ ടി ടി ഇയെ അനുകൂലിച്ച് പ്രസംഗിച്ച നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ജയലളിത നേരത്തെ അറിയിച്ചിരുന്നു.
എല്‍ ടി ടി ടിയെ അനുകൂലിച്ച് പ്രസംഗിച്ചതിന് എ ഡി എം കെ നേതാവ് വൈക്കോയെ കഴിഞ്ഞ മാസമാണ് പൊലീസ് .
കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ മാധ്യസ്ഥ്യം നടത്തിവരില്‍ പ്രധാനിയായിരുന്നു നെടുമാരന്‍.


Click it and Unblock the Notifications