പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു
തിരുവനന്തപുരം: ആദിവാസി ഉപപദ്ധതി ഫണ്ട് തിരിമറിയെ ചൊല്ലി ആഗസ്ത് രണ്ട് വെള്ളിയാഴ്ച പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി പ്രതിപക്ഷം സഭ ബഹിഷ്കരിയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ചോദ്യോത്തരവേള തുടങ്ങിയയുടനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനനും ചില പ്രതിപക്ഷാംഗങ്ങളും ആദിവാസി ഫണ്ട് തിരിമറിയുടെ പേരില്‍ മന്ത്രി എം. എ. കുട്ടപ്പന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ചില പ്രതിപക്ഷാംഗങ്ങളുടെ കൈയില്‍ പ്ലക്കാര്‍ഡുകളുണ്ടായിരുന്നു.
സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ പുറത്ത് ധര്‍ണ നടത്തി. ചോദ്യോത്തരവേളക്ക് ശേഷം പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും സഭയില്‍ തിരിച്ചെത്തി. വിവാദ വിഷയമായ ചുമട്ടു തൊഴിലാളി ബില്‍ വെള്ളിയാഴ്ചയാണ് സഭയില്‍ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം സഭ ബഹിഷ്കരിയ്ക്കാന്‍ തുനിയാത്തതെന്ന് കരുതുന്നു. സാധാരണ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത -ശഷം ശൂന്യ വേളയിലാണ് ഇറങ്ങിപ്പോക്കും ബഹിഷ്കരണവും മറ്റും നടത്താറ്. ആ പതിവില്‍ നിന്ന് വിപരീതമായിട്ടായിരുന്നു വെള്ളിയാഴ്ചത്തെ പ്രകടനം.
എല്‍ ഡി എഫിലെ ഘടകകക്ഷികളുടെ പ്രതിനിധികളായ ഏഴ് എം എല്‍ എമാര്‍ സഭയ്ക്ക് പുറത്ത് കുത്തിയിരിപ്പ് തുടരുകയാണ്.












Click it and Unblock the Notifications