വൈദ്യുതി നിരക്ക്: ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയിന്മേല്‍ തീരുമാനമെടുക്കുന്നതിന് ആഗസ്ത് രണ്ട് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
ഉച്ചയ്ക്ക് 2.30നാണ് യോഗം. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വൈദ്യുതി ചാര്‍ജ് വര്‍ധനവ് വരുത്തണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം.
നിരക്ക് വര്‍ധനവിനെ കുറിച്ച് തീരുമാനമെടുക്കുന്നത് കൂടാതെ പവര്‍കട്ട് കൂടുതല്‍ സമയത്തേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
വ്യാപകമായി മഴ ലഭിച്ചു തുടങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ലെന്ന അഭിപ്രായം മന്ത്രിസഭാംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications