കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി പെണ്‍വാണിഭം : അന്വേഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : 250ലേറെ പ്രതികള്‍ ഉള്‍പ്പെട്ട കൊച്ചി പെണ്‍വാണിഭക്കേസില്‍ കോഴിക്കോട് പൊലീസും അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയെ സ്വന്തമാക്കി രണ്ടു മാസത്തോളം വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ച വൈദ്യരങ്ങാടി സ്വദേശി ഹമീദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. ഇയാളെ കണ്ടെത്തിയാല്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന് പൊലീസ് കരുതുന്നു.

ഹോം നെഴ്സാകാന്‍ കോഴിക്കോട്ടെത്തിയ പെണ്‍കുട്ടി അവിടുളള കുപ്രസിദ്ധമായ ഒരു പെണ്‍വാണിഭ സംഘത്തിലാണ് എത്തിപ്പെട്ടത്. ഹോം നെഴ്സായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടുകാരി ജെസിയാണ് പെണ്‍കുട്ടിയെ റാക്കറ്റിന് കൈമാറിയത്. ഇവരെയും പൊലീസ് തിരയുകയാണ്.

ഹിദായത്ത് എന്നയാളാണ് പെണ്‍കുട്ടിയെ ജെസിയ്ക്ക് പരിചയപ്പെടുത്തിയത്. ഇവരുടെ പക്കല്‍ വച്ച് 50 ഓളം പേര്‍ കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ ഒരു തവണ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി. തുടര്‍ന്നാണ് വൈദ്യരങ്ങാടിയിലെ പ്രമുഖ വാഹന ബ്രോക്കറായ ഹമീദിന് പെണ്‍കുട്ടിയെ കൈമാറിയത്. അതിരഹസ്യമായി തന്റെ വീട്ടില്‍ പാര്‍പ്പിച്ച് ഇയാള്‍ രണ്ടുമാസം പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു. ശേഷം ഇയാള്‍ കുട്ടിയെ കൊച്ചിയിലുളള ഒരു വ്യാപാരിയ്ക്ക് കൈമാറി.

അവിടെ വച്ചാണ് അതിക്രൂരമായ പീഡനത്തിന് കുട്ടി ഇരയായത്. ഒരു പ്രമുഖ സിനിമാ സംവിധായകനടക്കം ജില്ലയിലെ ഒട്ടുമിക്ക പ്രമുഖരും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ടെന്ന് പൊലീസ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X