വൈദ്യുതി നിരക്ക് കൂട്ടിയേക്കും
തിരുവനന്തപുരം: വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കൂടുതല്‍ താപവൈദ്യുതിയെ ആശ്രയിക്കേണ്ടിവരുമെന്നതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയെ അറിയിച്ചു.
താപവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെലവേറിയതിനാലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ റിസര്‍വോയറുകളില്‍ 54. 3 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ളവെള്ളം മാത്രമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 220 കോടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വെള്ളമുണ്ടായിരുന്നു. ഇപ്പോഴുള്ള വെള്ളം 30 ദിവസത്തേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് മാത്രമേ തികയൂ.
ഈ സാഹചര്യത്തില്‍ താപ വൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടിവരും. കായംകുളം, കോഴിക്കോട്, ബ്രഹ്മപുരം താപവൈദ്യുത നിലയങ്ങളില്‍ നിന്ന് 90 ലക്ഷം യൂണിറ്റ് അധിക വൈദ്യുതി ഉത്പാദിപ്പിക്കും.
കേന്ദ്രവിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച ആഗസ്ത് അഞ്ചിന് ദില്ലിയില്‍ നടത്തും.
ജി. പ്രതാപവര്‍മതമ്പാന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications