Get Updates
Get notified of breaking news, exclusive insights, and must-see stories!

കയറ്റിറക്ക് ബില്‍ പരിഗണനയ്ക്കെടുത്തു

തിരുവനന്തപുരം: കയറ്റിറക്ക് ബില്‍ നിയമസഭയില്‍ ആഗസ്ത് രണ്ട് വെള്ളിയാഴ്ച ചര്‍ച്ചക്കെടുത്തു.

കേരളത്തില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ ഒരു തൊഴില്‍ അന്തരീക്ഷ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കയറ്റിറക്കു ബില്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ചില ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കും കയറ്റിറക്കിന് തൊഴിലാളികളെ തീരുമാനിക്കുന്നതിനുള്ള അവകാശം തൊഴിലുടമക്ക് നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ. വ്യാവസായിക പാര്‍ക്കുകള്‍, കയറ്റുമതി സംസ്കരണ മേഖലകള്‍, വാണിജ്യ മേഖലകള്‍, വിനോദസഞ്ചാര പദ്ധതികള്‍, കൃഷി വിപണികള്‍, വികസന മേഖലകള്‍ എന്നിവയാണ് ഗാര്‍ഹികേതതര മേഖലകളായി ബില്ലില്‍ പറഞ്ഞിരിക്കുന്നത്.

കയറ്റിറക്ക് സംബന്ധിച്ച തര്‍ക്കങ്ങളില്‍ പൊലീസിന് ഇടപെടാന്‍ അധികാരമുണ്ടെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അമിതമായ കൂലി ഈടാക്കുന്നത് തടയുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ബില്‍ തൊഴിലാളി വിരുദ്ധമല്ലെന്നും കേരളം തൊഴിലാളികളുടെ ആധിപത്യം നിലനില്‍ക്കുന്ന സംസ്ഥാനമാണെന്ന ധാരണ തിരുത്തുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി ചര്‍ച്ചാ വേളയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ആറ് ദിവസവും സഭാ നടപടികള്‍ തടസപ്പെടുത്തിയ പ്രതിപക്ഷം വെള്ളിയാഴ്ച ചോദ്യോത്തരവേള ബഹിഷ്കരിച്ച ശേഷം സഭയില്‍ തിരിച്ചെത്തി സഭാ നടപടികളില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+