നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചു
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി നീട്ടിവച്ചു. ആഗസ്ത് 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വള്ളംകളി നവമ്പര്‍ 14ലേക്കാണ് നീട്ടിവച്ചത്. 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടത്തെതുടര്‍ന്നാണ് വള്ളംകളി നീട്ടിവച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
എഐസിസി അധ്യക്ഷ സോണിയാഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്നതാണ്.
മുഹമ്മ ബോട്ടപകടം നടന്നതുകൊണ്ട് വള്ളംകളി നീട്ടി വയ്ക്കണമെന്നും ഇതില്‍ സോണിയാഗാന്ധി പങ്കെടുക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് എം പി ഗംഗാധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്‍ഗ്രസിലെ കരുണാകര വിഭാഗത്തിന്റെ ഒളിനീക്കമാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications