മലയാളികള്‍ പണം വെട്ടിച്ചത് അന്വേഷിക്കുന്നു
തിരുവനന്തപുരം: ഒമാനിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് 10 മലയാളികള്‍ ഒരു കോടിയില്‍ പരം രൂപ വെ-ട്ടി-ച്ച് കടന്നുകളഞ്ഞെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഡി ജി പിയോട് ആവശ്യപ്പെട്ടു.
ഒമാന്‍ നാഷണല്‍ ഡയറി പ്രൊഡക്ട്സ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുര്‍ത്താദ അഹമ്മദ് സുല്‍ത്താന്‍ സമര്‍പ്പിച്ച പരാതിമേല്‍ ജസ്റിസ് എം. രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കമ്പനിയില്‍ ജോലി ചെയ്തിരുന്ന 10 മലയാളികള്‍ 1.4 കോടി രൂപ വെട്ടിക്കുകയും ഒരു ടൊയോട്ട കാര്‍ മോഷ്ടിക്കുകയും ചെയ്ത് കടന്നുകളഞ്ഞുവെന്നാണ് ആരോപണം. 1998-99ലാണ് സംഭവം.
പാസ്പോര്‍ട്ട് പോലുമെടുക്കാതെ നിയമവിരുദ്ധമായ മാര്‍ഗത്തിലാണ് ഇവര്‍ ഒമാനില്‍ നിന്ന് കടന്നത്. ഒമാന്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും മുര്‍ത്താദ അഹമ്മദ് സുല്‍ത്താന്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ ഒമാനില്‍ നിന്ന് കടന്നതിനാല്‍ ഒമാന്‍ പൊലീസിന് അന്വേഷണം നടത്താനായില്ല. തുടര്‍ന്ന് മുര്‍ത്താദ അഹമ്മദ് സുല്‍ത്താന്‍ കേരള സര്‍ക്കാരിന് പരാതി നല്‍കി.
ഒരു വിശദമായ അന്വേഷണം കേരളത്തിലെ പൊലീസിന് നടത്താനാവില്ലെന്നും അന്വേഷണത്തില്‍ ഒമാന്‍ പൊലീസിനെ സഹായിക്കാന്‍ മാത്രമേ കഴിയുകയൂള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
പരാതിയിന്മേല്‍ അന്വേഷണം നടത്താതെ വിടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം നടത്താന്‍ ഡി ജി പിയോട് ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications