നീലച്ചിത്രം : പ്രത്യേക സംഘം അന്വേഷിയ്ക്കും
തിരുവനന്തപുരം : മട്ടാഞ്ചേരിയില്‍ അടുത്തിടെ പിടിയിലായ നീലച്ചിത്ര റാക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് സ്ത്രീപീഡനം വര്‍ദ്ധിച്ചു വരുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിലെ സാജു പോള്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു ആന്റണി.
മട്ടാഞ്ചേരിയിലെ നീലച്ചിത്ര നിര്‍മ്മാണത്തില്‍ അഞ്ചു പേര്‍ അറസ്റിലായിട്ടുണ്ട്. ഇവരെ കോടതി റിമാന്‍ഡു ചെയ്തിരിക്കുകയാണ്. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നീലച്ചിത്രം ചിത്രീകരിച്ചവരെയാണ് അറസ്റു ചെയ്തതെന്ന് പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആന്റണി അറിയിച്ചു. ഐപിസി 360, 372, 376 വകുപ്പുകളാണ് ഇവരുടെമേല്‍ ചുമത്തിയിരിക്കുന്നത്.
എല്ലാ കുറ്റങ്ങള്‍ക്കും പൊലീസിനെ പഴി ചാരുന്നത് സേനയുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പഴി ചാരുന്ന പൊലീസ് തന്നെയാണ് ഈ സംഘത്തെ വലയിലാക്കിയത്. ശേഷിക്കുന്നവരെയും പൊലീസ് തന്നെ കണ്ടെത്തുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications