വൈദ്യുതി നിരക്ക് ഒരു രൂപ വരെ കൂട്ടിയേക്കും
തിരുവനന്തപുരം : വൈദ്യുതി നിരക്ക് 50 പൈസ മുതല്‍ ഒരു രൂപ വരെ കൂട്ടാന്‍ കെഎസ്ഇബി ശിപാര്‍ശ.
വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ് മൂന്നിന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിക്കും. നിരക്ക് കൂട്ടാതെ ഒരുദിവസം പോലും മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്.
താപവൈദ്യുതിയ്ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും ബോര്‍ഡ് ആലോചിക്കുന്നു. ചാര്‍ജ് വര്‍ദ്ധനയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബോര്‍ഡ് കേന്ദ്രങ്ങള്‍ പറയുന്നു.












Click it and Unblock the Notifications