Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിപ്പ്യാര്‍ഡ് ജീവനക്കാര്‍ വഴിതടയും

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്ക്കരണനീക്കത്തില്‍ പ്രതിഷേധിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ ജീവനക്കാര്‍ വഴിതടയും. ആഗസ്ത് 13നാണ് ആയിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ദേശീയപാത ഉപരോധിക്കുക.

ആഗസ്ത് രണ്ട് വെള്ളിയാഴ്ച കൊച്ചി മേയറും കൊച്ചി ഷിപ്പ്യാര്‍ഡ് സംരക്ഷണസമിതി ചെയര്‍മാനുമായ സി.എന്‍. ദിനേശ്മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ഷിപ്പ്യാര്‍ഡിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് ദിനേശ്മണി പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി ലാഭമുണ്ടാക്കുന്ന കമ്പനിയാണ് ഷിപ്പ്യാര്‍ഡ് എന്നിരിയ്ക്കെ സ്വകാര്യവല്ക്കരണത്തിന്റെ ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല. കേരളത്തിന്റെ വ്യവസായവളര്‍ച്ചയില്‍ നിര്‍ണ്ണായകപങ്കുവഹിച്ച ഷിപ്പ്യാര്‍ഡിനെ സ്വകാര്യവല്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ദിനേശ്മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+