Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറ്റത്തിന്റെ അജണ്ടയുമായി ബിജെപി

ദില്ലി: ആത്മവിമര്‍ശനത്തിന്റെ വഴിയിലൂടെ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന പ്രതിജ്ഞയോടെ ബിജെപി ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി. പാര്‍ട്ടിക്കകത്തെ ദൗര്‍ബല്യങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്നതാണ് ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിലെ പ്രധാന അജണ്ട.

ഇതിന്റെ ഭാഗമാണ് യോഗത്തില്‍ അവതരിപ്പിച്ച ദില്ലി പ്രതിജ്ഞ. ഈ കരട് പ്രതിജ്ഞ പാര്‍ട്ടിയെ ശക്തമാക്കാന്‍ അഞ്ച് അജണ്ടകള്‍ മുന്നോട്ട് വയ്ക്കുന്നു.

പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നുവരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനം, പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും തിരഞ്ഞെടുപ്പിലെ പാര്‍ട്ടി ടിക്കറ്റിനും വേണ്ടിയുള്ള ആഭ്യന്തര കലഹങ്ങല്‍, പ്രവര്‍ത്തകരുമായി കൂടിയാലോചിക്കാതെ പലയിടത്തും പാര്‍ട്ടി നേതൃത്വം നടത്തുന്ന പ്രവര്‍ത്തനം എന്നിവ പാര്‍ട്ടിയെ പലയിടത്തും ദുര്‍ബലമാക്കുന്നുണ്ടെന്ന് ദില്ലി പ്രതിജ്ഞ വിലയിരുത്തുന്നു. ദൗര്‍ബല്യങ്ങള്‍ സ്വീകരിച്ച് ബിജെപിയെ വ്യത്യസ്തതയുള്ള പാര്‍ട്ടിയാക്കി മാറ്റുക എന്നതാണ് ദില്ലി പ്രതിജ്ഞയുടെ ലക്ഷ്യം.

ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ പലരും സത്യസന്ധതയുടെ അതിരുവിടുന്നതിനാല്‍ ജനങ്ങളുടെ കണ്ണില്‍ ബിജെപിയുടെ പ്രതിച്ഛായ മങ്ങിയിട്ടുണ്ടെന്നും ദില്ലി പ്രതിജ്ഞ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയുടെ കരുത്ത് കൂടുതല്‍ ഏകീകരിക്കുക, സ്വാധീനമില്ലാത്തിടത്ത് കൂടുതല്‍ വളര്‍ച്ച നേടുക, ജനങ്ങള്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഒരു നല്ല മാധ്യമമായി പ്രവര്‍ത്തിക്കുക, ഒരു ഭരിക്കുന്ന പാര്‍ട്ടിയുടെ മനോഭാവം അണികളില്‍ വളര്‍ത്തിയെടുക്കുക, മാതൃകാ ജനനേതാക്കളെ വളര്‍ത്തിയെടുക്കുക എന്നിവ ദില്ലി പ്രതിജ്ഞ ലക്ഷ്യമിടുന്ന അഞ്ച് അജണ്ടകള്‍.

ഗുജറാത്ത്, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന്റെ ലക്ഷ്യമെന്നറിയുന്നു. ഒപ്പം ഗ്രൂപ്പിസവും മറ്റും നടത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കുള്ള താക്കീത് കൂടിയാണ് ഈ യോഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+