വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയേ തീരൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാവും. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് കൂട്ടുകയല്ലാതെ മറ്റ് യാതൊരു മാര്‍ഗവുമില്ല. ആഗസ്ത് മൂന്ന് ശനിയാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ വ്യവസായ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications