Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോംനെഴ്സിംഗിന്റെ മറവില്‍ പെണ്‍വാണിഭം

തിരുവനന്തപുരം : ഹോംനെഴ്സിംഗിന്റെ മറവില്‍ സംസ്ഥാനത്ത് പെണ്‍വാണിഭവും നീലച്ചിത്ര നിര്‍മ്മാണവും വ്യാപകമാകുന്നു.

അസുഖം ബാധിച്ചവരെ പരിചരിക്കാനെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ വീട്ടിലെത്തിക്കുന്നത്. വന്‍ ദിവസവേതനത്തിന് എത്ര ദിവസം വേണമെങ്കിലും വീട്ടില്‍ നില്‍ക്കാന്‍ ഇവര്‍ തയ്യാറാണ്. ഹോംനെഴ്സുമാരെ വീട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ ക്കുരുക്കിനെ ഭയക്കേണ്ട എന്ന നേട്ടവുമുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ പരിചരിക്കാനെന്ന പേരിലും യുവതികളെ ലഭ്യമാണ്. അസുഖം ഭാവിച്ച് ആശുപത്രിയിലെത്തുന്ന ചെറുപ്പക്കാര്‍ക്ക് കൂട്ടിരിക്കാനായി സഹോദരിയായോ ഭാര്യയായോ ഇവര്‍ എത്തുന്നു. ആരെയും പേടിക്കാതെ ഇടപാട് നടത്താന്‍ ഈ മറ സഹായിക്കുന്നു.

ഇത്തരത്തില്‍ എത്തിയ ഒരു യുവതിയെ മൂന്നു പേര്‍ ഒരേ സമയം പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായ സംഭവവുമുണ്ടായി. കോഴിക്കോട് ചെറുവണ്ണൂരിലെ കോയാസ് ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയില്‍ കിടന്ന ഒരു യുവാവിനെ പരിചരിക്കാനെന്ന വ്യാജേനെയാണ് യുവതി എത്തിയത്. എന്നാല്‍ യുവാവിന്റെ രണ്ടു സുഹൃത്തുക്കള്‍ കൂടിയെത്തിയത് കാര്യങ്ങള്‍ വഷളാക്കി. മൂന്നുപേരുമായി ഒരേ സമയം ലൈംഗിക കേളി നടത്തിയപ്പോള്‍ യുവതിയുടെ ബോധം പോയി. കാര്യങ്ങള്‍ പുറംലോകമറിയുകയും ചെയ്തു.

എന്നാല്‍ പീഡിപ്പിച്ച യുവാക്കളുടെ പേരില്‍ കേസെടുത്തതല്ലാതെ യുവതിയെ നല്‍കിയതാര് എന്നന്വേഷിയ്ക്കാന്‍ പൊലീസ് തയ്യാറായില്ല. വെളിപ്പെടുന്ന കേസുകളില്‍ പൊലീസ് കാണിക്കുന്ന ഈ അനാസ്ഥ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വളമാകുന്നു.

നേരത്തെ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തിയിരുന്ന പലരും ഇപ്പോള്‍ ഹോം നെഴ്സിംഗ് സെന്ററുകളിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. പൊലീസിനെ പേടിക്കാതെ ഇടപാട് നടത്താമെന്നത് തന്നെയാണ് ഈ രീതിയുടെ ഏറ്റവും വലിയ സുരക്ഷിതത്വം.

ആയൂര്‍വേദ കേന്ദ്രങ്ങളുടെ പേരിലും കോഴിക്കോട്ട് പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെവിടെയും യുവതികളെ എത്തിച്ചു കൊടുക്കുന്ന അതിവിപുലമായ നെറ്റ് വര്‍ക്ക് സംവിധാനം ഇവര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

പൊലീസിന്റെ അനാസ്ഥയും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലുളള സ്വാധീനവുമാണ് ഇത്തരം റാക്കറ്റുകള്‍ക്ക് വെളളവും വളവുമാകുന്നത്. ഐസ്ക്രീം പാര്‍ലര്‍ വാണിഭം പുറത്തായതോടെ അല്‍പം ശമിച്ചിരുന്ന പെണ്‍വാണിഭം കോഴിക്കോട്ട് സജീവമാകുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന പീഡനകഥയിലെ പ്രതികളില്‍ ഏറെയും ഉന്നതന്മാരാണെന്നാണ് പൊലീസ് പറയുന്നത്. അതു കൊണ്ടു തന്നെ കേസിന്റെ ഗതിയെന്താകുമെന്ന് നാട്ടുകാര്‍ ഇപ്പോഴേ ഊഹിച്ചു കഴിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+