പാ ത്രിയാക്കീസ് ബാവയ്ക്ക് വിലക്ക്
കൊച്ചി : മലങ്കര യാക്കോബായ സഭയുടെ കത്തോലിക്കയായോ ബിഷപ്പായോ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പാര്‍ത്രിയാക്കീസ് നേതാവ് ബിഷപ്പ് തോമസ് മാര്‍ ദിവന്നിയാസീസിനെ കോടതി താല്‍ക്കാലികമായി വിലക്കി.
കൊച്ചി, അങ്കമാലി, കണ്ടനാട് രൂപതകളുടെ കീഴിലുളള ഒരു പളളികളിലും ഈ അധികാരമുപയോഗിച്ച് പ്രവേശിക്കരുതെന്നും കോടതി ദിവന്നിയാസീസിനെ വിലക്കിയിട്ടുണ്ട്.
എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി എ. ഹരിപ്രസാദാണ് ഒരു ഹര്‍ജി പരിഗണിക്കവെ ഈ താല്‍ക്കാലിക വിധി പ്രസ്താവിച്ചത്. ചെങ്ങന്നുര്‍ രൂപതയിലെ തോമസ് മാര്‍ അത്തനാസീസ് മെത്രാപ്പൊലീത്തയും കത്തോലിക്ക പക്ഷത്തെ മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി വിധി പ്രകാരം തോമസ് മാര്‍ ദിവന്നിയാസീസിന് മേല്‍ പറഞ്ഞ പദവികള്‍ സ്വീകരിക്കാന്‍ അനുവാദമില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications