ഹവാല: ബാങ്കിലെ വിലാസങ്ങള്‍ വ്യാജം
കൊച്ചി: മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയ 336 കോടിയുടെ ഹവാല ഇടപാട് നടത്തിയ പല അക്കൗണ്ടുകളുടെയും ഉടമകളുടെ വിലാസം വ്യാജമാണെന്ന് തെളിഞ്ഞു.
ലോഡ് കൃഷ്ണാ ബാങ്ക് വഴി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളിലാണ് വ്യാജവിലാസം കണ്ടത്. 11.33 കോടി കടത്തിയ നാസറിന്റെയും 15.22 കോടി കടത്തിയ എം. ജയപ്രകാശിന്റെയും വിലാസം വ്യാജമാണ്.
മുംബൈ ശാഖയില്‍ അക്കൗണ്ട് തുറന്ന നാസര്‍ നല്‍കിയ വിലാസം നാസര്‍ കെ, കോനിക്കല്‍ ഹൗസ്, മണ്ണാര്‍, മാള എന്നതാണ്. മാളയ്ക്കടുത്ത് മണ്ണാര്‍ എന്ന സ്ഥലമില്ല. 2000 ഫിബ്രവരി 21ന് ് തുറന്ന അക്കൗണ്ട് ഏപ്രില്‍ 26ന് അവസാനിപ്പിച്ചിട്ടുണ്ട്.
അക്കൗണ്ട് തുറക്കാന്‍ നാസറിനെ പരിചയപ്പെടുത്തിയ അബ്ദുള്‍ കരീമിനെ പരിചയപ്പെടുത്തിയ എം. ജയപ്രകാശ് നല്‍കിയ വിലാസവും വ്യാജമാണ്. ദേവകി വില്ല, പള്ളിക്കാട് പിഒ, തൃശൂര്‍ എന്ന വിലാസമാണ് ജയപ്രകാശ് നല്‍കി യത്. പള്ളിക്കാട് എന്നൊരു പോസ്റ് ഓഫീസ് തൃശൂര്‍ ജില്ലയിലില്ല.
വിലാസങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാതെയാണ് അക്കൗണ്ട് തുറക്കാന്‍ അനുവദിച്ചത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications