അഷ്റഫ് വധം: ഒന്നാം പ്രതി കീഴടങ്ങി
പുനലൂര്‍: സി പി എം നേതാവ് എം. എ. അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഞ്ചല്‍ ഏറംപോങ്ങുമുകള്‍ വീട്ടില്‍ അബ്ദുല്‍ക്കാദര്‍ (36) ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.
ആഗസ്ത് രണ്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അബ്ദുള്‍ക്കാദര്‍ അഭിഭാഷകനോടൊപ്പമെത്തി കോടതിയില്‍ കീഴടങ്ങിയത്.
പ്രതിയെ 16 വരെ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്റ് ചെയ്തു. എന്‍ ഡി എ കടയ്ക്കല്‍ യൂണിറ്റിന്റെ ചുമതലക്കാരനാണ് അബ്ദുല്‍ക്കാദര്‍.












Click it and Unblock the Notifications