അണ്‍ എയഡഡ് കോളജ്: മാനദണ്ഡം വേണം
തിരുവനന്തപുരം: അണ്‍ എയ്ഡഡ് കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍വകലാശാലയ്ക്ക് നല്‍കുന്ന നിയമം കൊണ്ടുവരണമെന്ന് കേരള സര്‍വകലാശാല സെനറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. അണ്‍ എയ്ഡഡ് കോളജുകളില്‍ വ്യാപകമായ പരീക്ഷാ ക്രമക്കേടുകള്‍ നടക്കുന്നതായി പ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സിന്റിക്കേറ്റ് അംഗം കെ. എന്‍. ഗോപാല്‍ ചൂണ്ടിക്കാട്ടി.
കെ. മധുസൂദനന്‍, എസ്. ബിജുകുമാര്‍ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.












Click it and Unblock the Notifications