Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിന്റെ വാഗ്ദാനം തള്ളി

മനില: ഐക്യരാഷ്ട്രസഭയുടെ പ്രധാന ആയുധ പരിശോധകനെ ക്ഷണിച്ചുകൊണ്ടുള്ള ഇറാഖിന്റെ നീക്കം തട്ടിപ്പാണമെന്ന് യുഎസും ബ്രിട്ടനും. ആയുധപരിശോധനയുടെ കാര്യത്തില്‍ എന്നും ഇറാഖ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞു.

ആയുധപരിശോധനയല്ല പ്രശ്നം, നിരായൂധീകരണമാണ്- പവല്‍ പറഞ്ഞു. ബ്രിട്ടനും ഇറാഖിന്റെ വാഗ്ദാനം തള്ളി. പറയുന്ന കാര്യങ്ങള്‍ ഒരിക്കലും പ്രവര്‍ത്തിക്കാത്ത സദ്ദാം ഹുസൈന്റെ മറ്റൊരു തന്ത്രമാണിതെന്നും ബ്രിട്ടന്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മുഖ്യ ആയുധപരിശോധകനായ ഹാന്‍സ് ബ്ലിക്സിനെ ക്ഷണിച്ചുകൊണ്് നേരത്തെ ബാഗ്ദാദ് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് കത്ത് നല്കിയിരുന്നു. 1998ല്‍ നിര്‍ത്തിവച്ച ആയുധപരിശോധന പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയാകാമെന്നാണ് ഇറാഖിന്റെ നിലപാട്.

ഇറാഖിന്റെ നടപടിയെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ റഷ്യയും ഫ്രാന്‍സും പിന്താങ്ങി. പ്രശ്നം രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുകയാണെന്നും റഷ്യയും ഫ്രാന്‍സും പറയുന്നു.

സദ്ദാമിനെ അധികാരഭ്രഷ്ടനാക്കാന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സദ്ദാം തന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+