പ്രതിദിനം നേതാക്കളെ കൊല്ലുമെന്ന് ഭീകരര്‍
ദില്ലി : കശ്മീരില്‍ ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാവിനെ കൊല്ലുമെന്ന് പാകിസ്താന്‍ തീവ്രവാദികള്‍.
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനാണ് ഈ ഭീഷണി. പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തോയ്ബ, ജയിഷെ മുഹമ്മദ് എന്നീ സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ബോംബു സ്ഫോടനത്തിന് ഒരുക്കം കൂട്ടുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ ഒട്ടേറെ ഭീകരര്‍ കശ്മീരിലേയ്ക്ക് കടന്നിട്ടുണ്ടത്രേ. വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ തടയുക എന്നതാണ് ഇവരുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഭീകരരെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിര്‍ദ്ദാക്ഷിണ്യം നേരിടാനാണ് സൈന്യത്തിന്റെ തീരുമാനം.












Click it and Unblock the Notifications