സഞ്ജയ് ദത്തിനെതിരെ മറ്റൊരു താരം
മുംബൈ: ബോളിവുഡ് താരങ്ങളും അധോലോകനായകരും തമ്മിലുള്ള ബന്ധം ഇപ്പോള്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരിക്കുന്നു. ആഗസ്ത് അഞ്ച് തിങ്കളാഴ്ച ഒരു പ്രമുഖ ചലച്ചിത്രതാരം സഞ്ജയ് ദത്തിന് അധോലോകനായകരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന കൂടുതല്‍ തെളിവുകളുമായി കോടതിയിലെത്തുമെന്നറിയുന്നു. തിങ്കളാഴ്ച ഹാജരാകാനാവശ്യപ്പെട്ട് ഇദ്ദേഹത്തിന് കോടതി സമ്മന്‍സ് നല്കിയിരിക്കുകയാണ്.
1993ലെ ബോംബ് സ്ഫോടനപരമ്പരകളുമായി സഞ്ജയ് ദത്തിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന നിര്‍ണ്ണായകതെളിവുകളാണ് ഈ താരം കോടതിയില്‍ ഹാജരാക്കുകയെന്നറിയുന്നു. അതേ സമയം ആരാണ് ഈ താരമെന്നത് ഇതുവരെ കോടതി വെളിപ്പെടുത്തിയിട്ടില്ല.
ഈ താരത്തിന് ജഡ്ജി പി.ഡി. കോഡാണ് സമ്മന്‍സ് ഉത്തരവ് അയച്ചത്. സഞ്ജയ് ദത്തിന് 1993ലെ ബോംബ് സ്ഫോടനപരമ്പരകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് പറഞ്ഞ് ഈ താരം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു.












Click it and Unblock the Notifications