കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലി ഭീഷണി: ജ്യോത്സ്യന് കാവല്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജയലളിത ഉള്‍പ്പെടെ തമിഴ്നാട്ടിലെ പല പ്രമുഖരുടെയും ജ്യോത്സ്യനായ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് തമിഴ്പുലികളുടെ ഭീഷണി. തമിഴ്നാട് സ്പെഷ്യല്‍ബ്രാഞ്ചിന് ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേരളാസര്‍ക്കാര്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് ഇപ്പോള്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീലങ്കയിലെ വംശീയപ്രശ്നം പരിഹരിക്കാന്‍ അവിടുത്തെ ഒരു പണിതീരാത്ത ക്ഷേത്രം പുതുക്കിപ്പണിതാല്‍ മതിയെന്ന് അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയ്ക്ക് ഉപദേശം നല്കിയിരുന്നു. അഷ്ടമംഗല്യപ്രശ്നത്തിന് ശേഷമാണ് പണിക്കര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ഇതിന്റെ ഭാഗമായി ആ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. ഈ സമിതിയില്‍ പണിക്കരും അംഗമാണ്. ഇതായിരിക്കാം തമിഴ്പുലികളുടെ പണിക്കരോടുള്ള രോഷത്തിന് കാരണമെന്ന് കരുതുന്നു.

ഈയിടെ എംഡിഎംകെ നേതാവ് വൈകോയെ ജയലളിത അറസ്റ് ചെയ്തത് പണിക്കരുടെ ഉപദേശപ്രകാരമാണെന്നും പ്രചാരണമുണ്ടായിരുന്നു. ഇതും തമിഴ്പുലികള്‍ പണിക്കര്‍ക്കെതിരെ തിരിയാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X