Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ കഫേകളെ നിയന്ത്രിക്കാന്‍ നീക്കം

തിരുവനന്തപുരം: കേരളത്തിലെ സൈബര്‍ കഫേകളെ നിയന്ത്രിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. സൈബര്‍ കഫേകളിലൂടെയുള്ള അശ്ലീലചിത്രങ്ങളുടെയും മറ്റും പ്രചാരണം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ നൂറുകണക്കിന് അശ്ലീല സൈറ്റുകള്‍ ഓരോ ദിവസവും ഇന്റര്‍നെറ്റില്‍ പുതുതായി എത്തുന്നതിനാല്‍ നിയന്ത്രണം പ്രായോഗികമാണോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നു. മാത്രമല്ല, തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്നതിനാല്‍ ഇന്റര്‍നെറ്റ് കഫേ ഉടമകള്‍ ഇതിനെതിരെ രംഗത്തുവരാനും ഇടയില്ല.

എന്നാല്‍ ഇക്കാര്യത്തിലുള്ള ജനങ്ങളുടെ അഭിപ്രായവും വിമര്‍ശനവും ആരാഞ്ഞുകൊണ്ട് ഡിജിപി നോട്ടീസ് നല്കിക്കഴിഞ്ഞു. മുംബൈ ഹൈക്കോടതി നിയോഗിച്ച സമിതി തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ജനങ്ങളുടെ അഭിപ്രായവും കൂടി അറിഞ്ഞ ശേഷം കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ ഇന്റര്‍നെറ്റ് കഫേയിലേക്ക് പ്രവേശിപ്പിക്കാവൂ എന്നതാണ് ഇതിലൊന്ന്. ഇത്തരം തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ കൂടി ഒപ്പമുണ്ടെങ്കിലേ പ്രവേശിപ്പിക്കാവൂ. ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീലം തടയാനുള്ള സോഫ്റ്റ്വെയറുകള്‍ സൈബര്‍ കഫേകളിലുണ്ടായിരിക്കണം. എല്ലാ ലൈസന്‍സുള്ള കഫേകളും അവിടുത്തെ സന്ദര്‍ശകരെ സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കിയിരിക്കണം.

18 വയസ്സിനു താഴെയുള്ളവരാണ് സൈബര്‍ കഫേകളെ ദുരുപയോഗം ചെയ്യുന്നതെന്നും അധികൃതര്‍ പറയുന്നു. നഗരങ്ങളിലെ കഫേകളിലെ കൂടുതല്‍ സന്ദര്‍ശകരും സ്കൂള്‍- കോളെജ് വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇവരെ നിയന്ത്രിക്കലും നിരീക്ഷിക്കലും അസാധ്യമാണെന്ന് കഫേ ഉടമകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+