ഐടി കമ്മീഷണര്‍ക്ക് ജാമ്യം
കൊച്ചി: കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ സിബിഐ പിടിയിലായ ആദായനികുതി വകുപ്പ് കമ്മീഷണര്‍ക്ക് കോടതി ജാമ്യം നല്കി. സിബിഐ പ്രത്യേക ജഡ്ജി പി.ക്യു. ബര്‍കത്ത് അലിയാണ് ആഗസ്ത് നാല് ഞായറാഴ്ച കമ്മീഷണര്‍ എം.എന്‍. ദീക്ഷിതിന് ജാമ്യം നല്കിയത്.
10,000 രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് സിബിഐ ദീക്ഷിതിനെ അറസ്റ്ചെയ്തത്. 25,000 രൂപയുടെ ബോണ്ടും രണ്ട് വസ്തു ഈടിന്മേലുമാണ് ജാമ്യം നല്കിയത്.
എല്ലാ തിങ്കളാഴ്ചകളിലും സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും കോടതി ദീക്ഷിതിനെ വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications