Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശകമ്മീഷനും കുരങ്ങന്മാരും...

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ കുരങ്ങന്മാരുമായി ഏറ്റുമുട്ടുന്നു. സ്വതന്ത്രമായി കൃഷി ചെയ്യാനുള്ള മനുഷ്യന്റെ അവകാശത്തെ കവര്‍ന്നെടുക്കുന്ന ആയിരക്കണക്കിന് കുരങ്ങന്മാരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് കഴിയുമോ?- ഇതാണ് ചോദ്യം.

തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. വെള്ളറടയിലെ ആറാട്ടുകുഴി ഗ്രാമത്തിലെ പത്രോസ് നാടാര്‍ എന്ന കര്‍ഷകനാണ് കുരങ്ങ ് ശല്ല്യത്തില്‍ നിന്ന് രക്ഷതേടി സംസ്ഥാന മനുഷ്യവകാശ കമ്മീഷനെ സമീപിച്ചത്. കുരങ്ങുശല്ല്യത്തിനെതിരെ മൂന്ന് ദശകങ്ങളായി നടത്തിയ പോരാട്ടം പരാജയപ്പെട്ടപ്പോഴാണ് പത്രോസ് അവസാന രക്ഷയെന്ന നിലയില്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചത്.

നേരത്തേ പത്രോസിന്റെ കൃഷിയിടത്തിന് ശല്ല്യമുണ്ടാക്കുന്ന ആയിരക്കണക്കിന് കുരങ്ങന്മാരെ അടുത്തുള്ള വനത്തിലേക്ക് പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി പത്രോസ് സംസ്ഥാനസര്‍ക്കാരിലെ പല വകുപ്പുകളെയും വെള്ളറട പൊലീസിനെയും സമീപിച്ചിരുന്നു. കാലങ്ങളായി പത്രോസിന്റെ മൂന്നേക്കര്‍ കൃഷിയിടം മുഴുവന്‍ കുരങ്ങന്മാര്‍ നശിപ്പിക്കുകയാണ് .

പത്രോസിനെപ്പോലെ മറ്റ് ചില കര്‍ഷകരും കുരങ്ങുശല്ല്യത്തിന്റെ ഇരകളാണ്. ഇത് മൂലം ഇവിടുത്തെ പല കര്‍ഷകരും കടക്കാരായിരിക്കുകയാണ്. പലരും ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയുടെ വക്കില്‍ നില്ക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് അദ്ദേഹം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പ്രശ്നം പരിഹരിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്ന് കമ്മീഷന്‍ അംഗം ഡോ. എസ്. ബലരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+