Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: എ ഡി ബി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഒരു തരത്തിലും നീതികരിക്കാവുന്നതല്ലെന്ന് ആഗസ്ത് നാല് ഞായറാഴ്ച പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താപ വൈദ്യുതി കേരളത്തിലെ പുതിയ പ്രതിഭാസമല്ല. കാലവര്‍ഷം ദുര്‍ബലമായതുമൂലം താപവൈദ്യുതിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് പറയുന്നത്ഒരു പുകമറയാണ്. എ ഡി ബി നിര്‍ദേശ പ്രകാരമാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇത് ചെയ്യുന്നത്.

വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് കൂട്ടുകയല്ല പരിഹാര മാര്‍ഗം. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത കൂട്ടാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

കയറ്റിറക്കുമതി ബില്‍ സംസ്ഥാനത്തിന് യാതൊരു ഗുണവും ചെയ്യില്ല. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസിനെ ഇടപെടാന്‍ അനുവദിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാക്കുക.

ആദിവാസി ഉപ പദ്ധതി ഫണ്ട് തിരിമറിയില്‍ വ്യക്തമായ അഴിമതിയുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്താന്‍ മുന്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+