കേരളത്തില്‍ പൊലീസിനെ സൂക്ഷിക്കുക
തിരുവനന്തപുരം: കേരളത്തില്‍ എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ പൊലീസിനെ സമീപിക്കരുത്, തെളിവ് നല്‍കാന്‍ സാക്ഷികളെ കാശു നല്‍കി ഹാജരാക്കാന്‍ പോലും അവര്‍ മടിക്കില്ല... വിനോദസഞ്ചാരമേഖലയിലെ പ്രമുഖ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റിന്റെ പുതിയ പതിപ്പിലാണ് കേരളത്തിലെ പൊലീസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
വിദേശീയരായ വിനോദസഞ്ചാരികള്‍ക്ക് ലോണ്‍ലി പ്ലാനറ്റ് നല്‍കുന്ന ഈ മുന്നറിയിപ്പ് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തെ തന്നെ ബാധിക്കാനിടയുള്ളതാണ്. കേരളത്തിലെ പൊലീസില്‍ നിന്ന് ഒരു തരത്തിലും നീതി ലഭിക്കില്ലെന്നാണ് ലോണ്‍ലി പ്ലാനറ്റ് പറയുന്നത്. കേരള സ്പെഷ്യലായി ഇറക്കിയിരിക്കുന്ന പതിപ്പിലാണ് വിദേശവിനോദസഞ്ചാരികള്‍ക്ക് ലോണ്‍ലി പ്ലാനറ്റിന്റെ മുന്നറിയിപ്പ്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പൊലീസ് സ്റേഷനില്‍ പോകാതെ തന്നെ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കണമെന്നും പ്രശ്നം തീര്‍ന്നില്ലെങ്കില്‍ എംബസിയെ സമീപിക്കണമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
കേരളത്തിലെ പൊലീസിനെ കുറിച്ച് മാത്രമേ മോശപ്പെട്ട പരാമര്‍ശം ലോണ്‍ലി പ്ലാനറ്റ് നടത്തിയിട്ടുള്ളൂ. ലോകത്തെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് ലോണ്‍ലി പ്ലാനറ്റ് പറയുന്നത്.
ഹൗസ് ബോട്ടുകളെ കുറിച്ചും ഏറുമാടങ്ങളെ കുറിച്ചും കേരളത്തിന്റെ സാംസ്കാരികമായ പ്രത്യേകതകളെ കുറിച്ചും വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications