എം എല്‍ എയും വൈദികനും പീഡിപ്പിച്ചു
കൊച്ചി: കൊച്ചി പെണ്‍വാണിഭ കേസില്‍ ഒരു ഭരണകക്ഷി എം എല്‍ എയും ഒരു വൈദികനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇവര്‍ കേസില്‍ കുടുങ്ങുമെന്ന് തീര്‍ച്ചയായതോടെ അന്വേഷണം മരവിപ്പിക്കാന്‍ സമ്മര്‍ദം ഏറിത്തുടങ്ങി.
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു എം എല്‍ എയും കോട്ടയത്തെ ഒരു വൈദികനും കൊച്ചിയിലെ ഒരു ചലച്ചിത്ര സംവിധായകനും നടനും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പെടുമെന്നാണ് അറിയുന്നത്. ഇവര്‍ കേസില്‍ കുടുങ്ങുമെന്ന നിലയായതോടെ കേസന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ അന്വേഷണം ഏല്പിച്ചിരിക്കുകയാണ്.
കൊല്ലം സ്വദേശിയായ സന്തോഷ് എന്ന സതീഷ്കുമാര്‍ പിടിയിലായതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പറ്റി കൂടുതല്‍ വിവരം ലഭിച്ചത്. സന്തോഷ് പിടിയിലായതോടെ അന്വേഷണം വഴിത്തിരിവിലായെങ്കിലും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരെ രക്ഷപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം.
ഇരുനൂറ്റമ്പതിലെറെ പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications