ചൊവാഴ്ച പണിമുടക്ക്
തിരുവനന്തപുരം: എട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ആഗസ്ത് ആറ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ചൊവാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
എഡിബി വ്യവസ്ഥകള്‍ അനുസരിച്ച് കേരളത്തിന്റെ എല്ലാ മേഖലകളെയും തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സി ഐ ടി യു, എ ഐ ടി യു സി, യു ടി യു സി, ബി എം എസ്, യു ടി യു സി (എല്‍ എസ്), കെ ടി യു സി (ജെ), ടി യു സി ഐ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.
കെ എസ് ആര്‍ ടി സി ജീവനക്കാരും സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതുകൊണ്ട് വാഹനങ്ങളൊന്നും മിക്കവാറും ഓടില്ല. വാട്ടര്‍ അതോറിറ്റി തൊഴിലാളികള്‍ ഒപ്പിടാതെ ജോലി ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വൈദ്യുതി ജീവനക്കാരും പണിമുടക്കുന്നുണ്ടെങ്കിലും വൈദ്യുതി വിതരണത്തെ പണിമുടക്ക് ബാധിക്കില്ല.
പത്രം, പാല്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് കണക്കിലെടുത്ത് ആഗസ്ത് ആറിന് നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു.












Click it and Unblock the Notifications