ടാറ്റ കയ്യേറിയ 75,000 ഏക്കര്‍ ഒഴിപ്പിക്കണം
ഇടുക്കി : മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ടാറ്റ കയ്യേറിയ 75,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മുന്നാര്‍ ഗസ്റ് ഹൗസില്‍ ആഗസ്ത് നാല് ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്. കയ്യേറ്റ ഭൂമി ഒഴിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണി നിരത്തി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
മന്ത്രിമാര്‍ക്ക് ഭൂമി പതിച്ചു നല്‍കിയും ജഡ്ജിമാര്‍ക്ക് പാട്ടഭൂമി നല്‍കി സ്വാധീനിച്ചുമാണ് ടാറ്റ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയത്. ഈ വകയില്‍ ലഭിച്ച ഭൂമിയിലാണ് റവന്യൂ മന്ത്രി കെ. എം. മാണിയുടെ ബന്ധു ടൂറിസം റിസോര്‍ട്ട് പണിതതെന്നും അദ്ദേഹം ആരോപിച്ചു.
ദേവികുളം, മൂന്നാര്‍ ത്രിതല പഞ്ചായത്തുകളുടെ വികസനത്തിന് ടാറ്റ തടസം നില്‍ക്കുകയാണെന്നും വിഎസ് ആരോപിച്ചു. പി. സി. ജോര്‍ജ് എംഎല്‍എയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലും വിഎസിനെ അനുഗമിച്ചിരുന്നു.












Click it and Unblock the Notifications