Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ് ഡാറ്റാപോര്‍ട്ടുമായി ധാരണ

തിരുവനന്തപുരം: കാക്കനാട്ടെ കിന്‍ഫ്രാ ഐ ടി പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി യു എസ് ഡാറ്റാപോര്‍ട്ടുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഐ ടി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പ്രമുഖ യു എസ് കമ്പനിയാണ് യു എസ് ഡാറ്റാപോര്‍ട്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും. കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നെറ്റ്വര്‍ക്കിംഗിലും കമ്പ്യൂട്ടിംഗിലും ഉന്നത നിലവാരം പുലര്‍ത്താന്‍ ഈ സൗകര്യങ്ങള്‍ സഹായിക്കും.

യു എസ് ഡാറ്റാപോര്‍ട്ടിന്റെ സജീവ പങ്കാളിത്തത്തോടെ കൂടുതല്‍ നിക്ഷേപം കേരളത്തിലെ ഐ ടി മേഖലയില്‍ കൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിവരസാങ്കേതിക മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+