പെട്രോള്‍ പമ്പ്: ബി ജെ പി വിശദീകരണം തേടി
ദില്ലി: പെട്രോള്‍ പമ്പുകള്‍ അനുവദിച്ചതിലെ ക്രമക്കേടുകളെ പറ്റി കേന്ദ്രമന്ത്രി രാം നായിക്കിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് വെങ്കയ്യാ നായിഡു അറിയിച്ചു.
പെട്രോള്‍ പമ്പുകളും പാചക വാതക ഏജന്‍സികളും അനുവദിച്ചതു സംബന്ധിച്ച മുഴുവന്‍ രേഖകളും പരസ്യപ്പെടുത്താന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് മന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയും.
ആഗസ്ത് നാല് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
പെട്രോള്‍ പമ്പുകളും പാചക വാതക ഏജന്‍സികളും അനുവദിച്ചതില്‍ ബി ജെ പി നേതാക്കള്‍ ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ പാര്‍ട്ടിക്കു പുറത്തായിരിക്കുമെന്ന് നായിഡു പറഞ്ഞു.












Click it and Unblock the Notifications