പെട്രോള്‍പമ്പുകള്‍ റദ്ദാക്കും: വാജ്പേയി
ദില്ലി: പെട്രോള്‍ പമ്പുകള്‍ നല്കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം അനുവദിച്ച മുഴുവന്‍ പെട്രോള്‍ പമ്പുകളും റദ്ദാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഉടനെ റദ്ദാക്കല്‍ നടപടി ആരംഭിക്കണമെന്നും അദ്ദേഹം പെട്രോളിയം മന്ത്രാലയത്തോട് നിര്‍ദേശിച്ചു.
ഇത് പ്രകാരം 2000 ജനവരി മുതല്‍ അനുവദിച്ച മുഴുവന്‍ പെട്രോള്‍ പമ്പുകളും റദ്ദാക്കും. ഏകദേശം 3,000 പെട്രോള്‍ പമ്പുകളെ ഈ തീരുമാനം ബാധിക്കും.
പകരം ഇത്രയും പെട്രോള്‍ പമ്പുകള്‍ ലേലം ചെയ്ത് വില്ക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈയിടെ പെട്രോളിയം മന്ത്രി അനുവദിച്ച പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നതായി വന്‍തോതില്‍ ആരോപണമുയര്‍ന്നിരുന്നു.
ആഗസ്ത് അഞ്ച്തിങ്കളാഴ്ച പെട്രോളിയം മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. എന്നാല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിച്ചത് റിട്ട. ജഡ്ജിമാരുടെ പാനല്‍ ആണെന്നും ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രിക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്നും ബിജെപി വക്താവ് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. അതുകൊണ്ട് പെട്രോളിയം മന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.












Click it and Unblock the Notifications