Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ടെര്‍മിനലിന് വേണ്ടത് 69 ഏക്കര്‍

കോഴിക്കോട് : തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ ഏറ്റവും കുറഞ്ഞത് 69 ഏക്കറെങ്കിലും വേണമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി റോയി പോള്‍.

230 ഏക്കര്‍ വേണമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടത് 130 ഏക്കറായും ഒടുവില്‍ 69 ഏക്കറായും കുറച്ചു. ഇപ്പോള്‍ വെറും 14 ഏക്കറാണ് ഏറ്റെടുത്തിട്ടുളളത്. 69 ഏക്കറെങ്കിലും ഇല്ലാതെ പുതിയ ടെര്‍മിനലിനെക്കുറിച്ച് സംസാരിക്കുന്നത് അര്‍ത്ഥശുന്യമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വികസനത്തില്‍ നിര്‍ണായക പ്രാധാന്യമുളള വിമാനത്താവളമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ദീര്‍ഘവീക്ഷണമുളള ഒരു വികസന പദ്ധതിയാണ് വിമാനത്താവളത്തിന്റെ കാര്യത്തില്‍ ആവിഷ്ക്കരിക്കേണ്ടതെന്നും റോയ് പോള്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പാണ് വിമാനത്താവള വികസന പദ്ധതി തയ്യാറാക്കിയത്. പുതിയ ടെര്‍മിനല്‍ പണിയാന്‍ പദ്ധതിയുളളപ്പോള്‍ നിലവിലുളള ടെര്‍മിനലില്‍ 30 കോടി മുടക്കുന്നത് ബുദ്ധിപരമാണോ എന്ന് ചിന്തിക്കണം. പദ്ധതിയില്‍ ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി അംഗീകരിച്ചു കഴിഞ്ഞാല്‍ 18 മാസങ്ങള്‍ക്കുളളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പണി പൂര്‍ത്തിയാക്കുമെന്ന് റോയി പോള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+