Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി വില കൂട്ടരുതെന്ന് സിഐഐ

കൊച്ചി: വൈദ്യുതിനിരക്ക് കൂട്ടാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയിണമെന്ന് ഇന്ത്യന്‍ വ്യവസായ കോണ്‍ഫെഡറേഷന്‍ (സിഐഐ) ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് കൂട്ടിയാല്‍ വ്യവസായത്തെ ബാധിക്കുന്നതിനു പുറമെ കേരളത്തില്‍ പണം മുടക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നവരെ നിരാശരാക്കുമെന്നും സിഐഐ അഭിപ്രായപ്പെട്ടു.

2001 ആഗസ്തില്‍ വൈദ്യുതി വില 25 ശതമാനം കൂട്ടിയിരുന്നു. 2001 സപ്തംബറിലും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ ഒടുക്കേണ്ട തുകയിലും വര്‍ധന വരുത്തിയിരുന്നു. ഇത് വ്യവസായ ഉപഭോക്താക്കള്‍ക്ക് കനത്ത സാമ്പത്തികബാധ്യതയുണ്ടാക്കി.

സംസ്ഥാനത്തെ വിതരണ-കൈമാറ്റ നഷ്ടം 18 മുതല്‍ 20 ശതമാനം വരെയാണ്. ഇതോടൊപ്പം വൈദ്യുതി മോഷണവും മീറ്റര്‍ കൃത്യമല്ലാതെയുള്ള വൈദ്യുതി വിതരണവും ആണ് കേരളത്തിലെ കെഎസ്ഇബിയിലെ പ്രധാന പ്രതിസന്ധി. - സിഐഐ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+