ദേശീയ ഇ-ഭരണ നയം രൂപീകരിക്കും
തിരുവനന്തപുരം : ദേശീയ ഇ-ഭരണ നയം ഉടന്‍ രൂപീകരിക്കുമെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖര്‍.
ബാംഗളൂരിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഐടി കേരള 2002നോടനുബന്ധിച്ച് സംഘടിച്ച കണ്‍വന്‍ഷെനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെ ഏകോപിച്ചുളള പ്രവര്‍ത്തനം വഴിയാണ് ദേശീയ ഇ-ഭരണ നയം രൂപീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ വ്യക്തിത്വം ഹനിച്ചു കൊണ്ടാവില്ല നയം നടപ്പാക്കുക എന്നും അദ്ദേഹം ഉറപ്പു നല്‍കി.
എല്ലാ പൗരന്മാര്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നയം രൂപീകരിക്കുന്നത്. ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
ആന്ധ്രാ സര്‍ക്കാര്‍ നടപ്പാക്കിയ സ്മാര്‍ട്ട് പദ്ധതിയെക്കുറിച്ച് ആന്ധ്രാ ഐടി സെക്രട്ടറി എസ്. കെ. സിന്‍ഹ കണ്‍വെന്‍ഷനില്‍ വിശദീകരിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് ഭുമിയുടെ സ്റാമ്പ് ഡ്യൂട്ടി, വൈദ്യുതി നിരക്ക് ഇളവുകള്‍, സബ്സിഡികള്‍ എന്നിവ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഐടി നയം എപ്രകാരം ഉപയോഗപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
ആന്ധ്രയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതി 1992-93ലെ നാലു കോടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 2495 കോടിയായി വര്‍ദ്ധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട് ഐടി സെക്രട്ടറി വിവേക് ഹരിനാരായന്‍, കേരളാ ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ പി. വി. ഉണ്ണികൃഷ്ണന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ സംസാരിച്ചു.












Click it and Unblock the Notifications