എക്സ്പ്രസ് വേ നിര്‍മാണം ഉടന്‍
കണ്ണൂര്‍: കാസര്‍കോട്-തിരുവനന്തപുരം എക്സ്പ്രസ് വേയുടെ നിര്‍മാണത്തിന് വേണ്ട പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍-പുളിങ്ങോം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എക്സ്പ്രസ് വേ വരുന്നതോടെ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള 15 മണിക്കൂര്‍ റോഡ് യാത്ര വെറും ആറ് മണിക്കൂറായി കുറയും.
6000 കോടി രൂപയാണ് എക്സ്പ്രസ് ഹൈവേ നിര്‍മാണ പദ്ധതിക്ക് ചെലവഴിക്കുന്നത്. ഹൈവെ നിര്‍മാണം മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷമേ ഹൈവേ നിര്‍മാണം ആരംഭിക്കുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications