Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ഐടി ഭുപടത്തില്‍ സ്ഥാനം

തിരുവനന്തപുരം : കേരളം ഇന്ത്യയുടെ ഐടി ഭൂപടത്തില്‍ സ്ഥാനം നേടിയെന്ന് നാസ്കോം പ്രസിഡന്റ് കിരണ്‍ കാര്‍ണിക്.

ആഗസ്റ് നാല് ഞായറാഴ്ച അവസാനിച്ച ഐടി കേരള 2002 ല്‍ പങ്കെടുത്തതിന് ശേഷം തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി - വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു.

ഐടി രംഗത്തെ വമ്പന്‍മാര്‍ക്ക് കേരളത്തെ പരിചയപ്പെടുത്താന്‍ നാസ്കോമിന് സന്തോഷമുണ്ടെന്ന് കാര്‍ണിക് അറിയിച്ചു. വളര്‍ച്ചയുടെ പാതയില്‍ പുതിയ കേന്ദ്രങ്ങള്‍ തേടുന്ന നാസ്്കോമിന് കേരളം അവയിലൊന്നായിരിക്കും. നയ രൂപീകരണവും ആവശ്യമായ നിയമനിര്‍മ്മാണം നടത്തിയതുമെല്ലാം കേരളത്തിന്റെ ഐടി പ്രതിഛായയ്ക്ക് തിളക്കം നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐടി 2002ന്റെ മികച്ച വിജയം കേരളത്തിന് രാജ്യാന്തര നേട്ടങ്ങളുണ്ടാക്കുമെന്ന് കാര്‍ണിക് പറഞ്ഞു. ആഗോള വിപണയില്‍ മാന്ദ്യം നിലനില്‍ക്കുമ്പോള്‍ പോലും കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 770 കോടിയുടെ വരുമാനമാണ് ഈ രംഗത്തു നിന്നും നേടാനായത്. ഈ വര്‍ഷത്തെ ലക്ഷ്യം കൈവരിക്കുന്നതില്‍ കേരളത്തിന് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് കാര്‍ണിക് പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ഐടി അനുബന്ധ സേവനത്തിന് വന്‍ സംഭാവന നല്‍കാന്‍ കഴിയും. കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതും ഈ മേഖലകളാണ്. വിശാലമായ ബാന്‍ഡ്വിഡ്ത്ത് സൗകര്യമുപയോഗിച്ച് കേരളം നിക്ഷേപരെ ആകര്‍ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച ഇന്റര്‍നെറ്റ് സൗകര്യം കേരളത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. അത് ജനങ്ങളിലേയ്ക്ക് എത്താനായി ഇനി കൂട്ടായ ശ്രമമാണ് ആവശ്യമെന്നും കിരണ്‍ കാര്‍നിക്ക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+