കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനക്കോട ഇനി കേസില്ലാ ഗ്രാമം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ പനക്കോട പ്രദേശത്തെ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി കേസില്ലാ ഗ്രാമമായി പ്രഖ്യാപിക്കും.

ഇതിനായി ആഗസ്ത് 10ന് ജില്ലാ കോടതിയില്‍ വിപുലമായ അദാലത്ത് സംഘടിപ്പിക്കും. പനക്കോടയില്‍ വിധി പറയാതെ കിടപ്പുള്ള സിവില്‍, ക്രിമിനല്‍ കേസുകള്‍ അന്ന് വിചാരണയ്ക്കെടുക്കും.

കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് പനക്കോടയെ വ്യവഹാര വിമുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനപ്രതിനിധികളുടെ യോഗം ഈ പ്രവര്‍ത്തനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ജിക്കാരെയും പ്രതികളെയും അദാലത്തില്‍ പങ്കെടുപ്പിക്കുന്നതിന് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ ഒരു സ്വതന്ത്ര നിയമ കൗണ്‍സിംലിഗ് കേന്ദ്രം തുടങ്ങും. പനക്കോടയിലെ വിവിധ ഭാഗങ്ങളില്‍ സൗജന്യ നിയമ ബോധവത്കരണ ക്യാമ്പുകളും തുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X