കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡി:പ്രവേശനം- പുനപരിശോധിയ്ക്കണമെന്ന് കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി : 18 ചോദ്യങ്ങള്‍ ഒഴിവാക്കി മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ഉത്തരക്കടലാസുകള്‍ പുനപരിശോധിയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

കെമിസ്ട്രിയില്‍ നിന്നും 10 ചോദ്യങ്ങളും ഫിസിക്സില്‍ നിന്നും രണ്ട് ചോദ്യങ്ങളും ബയോളജിയില്‍ നിന്നും ആറ് ചോദ്യങ്ങളും ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചോദ്യങ്ങള്‍ അപ്പാടെ ഒഴിവാക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതോടെ മെഡിക്കല്‍ പ്രവേശന റാങ്ക് ലിസ്റില്‍ സാരമായ വ്യത്യാസമുണ്ടാകുമെന്ന് ഉറപ്പായി.

ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങളുടെ മാര്‍ക്ക് മറ്റു ചോദ്യങ്ങള്‍ക്കായി വീതിച്ച് നല്‍കണമെന്ന് വിധി നിര്‍ദ്ദേശിക്കുന്നു. നേരത്തെ ഒഴിവാക്കിയ രണ്ടു ചോദ്യങ്ങള്‍ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം ഉണ്ടെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ബി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒന്നിലെറെ ഉത്തരങ്ങളില്‍ നിന്നും ശരിയുത്തരം തിരഞ്ഞെടുക്കാനുളള മത്സര പരീക്ഷകളില്‍, ശരിയുത്തരത്തിന്റെ കാര്യത്തില്‍ വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ ആ ചോദ്യം ഒഴിവാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ വിധി.

ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതമായി വൈകുമെന്ന് ഉറപ്പായി. അന്യസംസ്ഥാനങ്ങളില്‍ പ്രവേശനം കാത്തുകഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ അനിശ്ചിതത്വം ഇരുട്ടടിയാകും. വിധി വിശദമായി പഠിച്ച് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ദില്ലിയില്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X