Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പ് വ്യാപാരം വ്യാപകമാവുന്നു

പാലക്കാട്: കേരളത്തില്‍ ആനക്കൊമ്പ്, പുലിത്തോല്‍ എന്നിവയുടെ നിയമവിരുദ്ധമായ വ്യാപാരം വ്യാപകമാവുന്നു.

കൊമ്പെടുക്കുന്നതിനായി കൊല്ലപ്പെടുന്ന കാട്ടാനകളുടെ എണ്ണം വര്‍ഷംതോറും കേരളത്തില്‍ കൂടിവരികയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വന്‍സംഘം തന്നെ ഇതിന് പിന്നിലുണ്ട്.

നാട്ടാനകളുടെ കൊമ്പെടുക്കുന്നതും കേരളത്തില്‍ പതിവായിരിക്കുന്നു. ആനക്കൊമ്പ് വ്യാപാരം നിയമപരമായി നിരോധിച്ചതാണെങ്കിലും ഉടമകള്‍ ആനകളുടെ കൊമ്പെടുത്ത് ആനവ്യാപാരികള്‍ക്ക് വില്‍ക്കാറുണ്ട്. അന്തര്‍ദേശീയബന്ധങ്ങളുള്ള സംഘത്തിന്റെ കണ്ണികളാണ് ഇങ്ങനെ ആനക്കൊമ്പ് വാങ്ങുന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലം വയനാട്ടില്‍ 20 ആനകളും പാലക്കാട്ട് അഞ്ച് പുലികളുമാണ് കൊല്ലപ്പെട്ടത്. ആനകളും മാനുകളും കൊല്ലപ്പെടുന്നത് ഓരോ വര്‍ഷവും കൂടിവരികയാണ്. ഉയര്‍ന്ന ലാഭവും വലിയ പ്രശ്നങ്ങളില്ലാത്തതും മൃഗങ്ങളെ കൊന്ന് അവയുടെ അവയവങ്ങള്‍ വില്‍ക്കുന്ന സംഘം കൂടുതല്‍ വ്യാപകമാവുന്നതിന് കാരണമാവുന്നുണ്ട്.

തമിഴ്നാട്ടിലെ തിരുപ്പൂരാണ് ആനക്കൊമ്പും പുലിത്തോലും മറ്റും വ്യാപാരം നടത്തുന്നതിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്ന് ആനക്കൊമ്പും പുലിത്തോലുമെത്തുന്നത് തിരുപ്പൂരിലാണ്. പിന്നീട് ഇവ രാജ്യത്തിന് പുറത്തേക്കെത്തുന്നു. 2001 മാര്‍ച്ച് 29ന് 31 പുലികളുടെ തോലാണ് തിരുപ്പൂര്‍ റെയില്‍വെസ്റേഷനില്‍ വെച്ച് പിടിച്ചെടുത്തത്. ഇതിന് അവകാശികളുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+