പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
തിരു വനന്തപുരം : മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പാസാകുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കുവൈറ്റിലെ കല ട്രസ്റ് സ്കോളര്‍ഷിപ്പ് നല്‍കുന്നു.
3,000 രൂപയാണ് സ്കോളര്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെട്ട 28 വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ് 17ന് നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ സ്കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുമെന്ന് ട്രസ്റ് ചെയര്‍മാന്‍ പി. കരുണാകരന്‍ അറിയിച്ചു.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയില്‍ നിന്നും രണ്ടു പേരെ വീതമാണ് സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications