പെണ്‍വാണിഭം: കോഴിക്കോട്ട് അന്വേഷണം തുടങ്ങി
കോഴിക്കോട്: കൊച്ചി പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കോഴിക്കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കോഴിക്കോട്ടെ താവളങ്ങളില്‍ വെച്ച് അമ്പതോളം പേര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപയോഗിച്ച് ബ്ലൂഫിലിം നിര്‍മിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തു സംഘത്തിന്റെ കോഴിക്കോട്ടെ കണ്ണികളെ കണ്ടെത്തുന്നതിനായാണ് അന്വേഷണ സംഘം കോഴിക്കോട്ടെത്തിയത്.
വെസ്റ്ഹില്ലിലെ മാര്‍ബിള്‍ വ്യാപാരിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. വടകര, മാവൂര്‍, വെസ്റ്ഹില്‍, ചേവായൂര്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ആഗസ്ത് നാല് ഞായറാഴ്ച പൊലീസ് അന്വേഷണം നടത്തി.
ചേവായൂരില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന കെട്ടിടം പൂട്ടിയിട്ട നിലയിലാണ് പൊലീസിന് കാണാനായത്. കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ചിലരെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമുണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സബ്ഡിവിഷന്‍ ഭരണവും അന്വേഷണവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതു കൊണ്ടാണ് അസിസ്റന്റ് കമ്മിഷണര്‍ പി. വിജയനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിനോദ് തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications