Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൈ ബസ്: കരട് പദ്ധതി നല്കി

കൊച്ചി : സ്കൈ ബസ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സംസ്ഥാന വ്യവസായ വികസസന കോര്‍പറേഷന് സമര്‍പ്പിച്ചു.

ആഗസ്റ് 13 ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് പരിഗണിക്കുമെന്ന് വ്യവസായ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ അറിയിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇവന്റ് എക്സ്പ്രസ് സംഘടിപ്പിച്ച മണിവൈസ് എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ 1,000 കോടിയുടെ സ്കൈ ബസ് പദ്ധതി ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചിയുടെ വികസനത്തിന് മറ്റ് ചില പദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ജിജി തോംസണ്‍ അറിയിച്ചു. നെടുമ്പാശേരിയില്‍ റോള്‍സ് റോയിസിന്റെ സഹകരണത്തോടെ എയര്‍ ക്രാഫ്റ്റ് എഞ്ചിനുകള്‍ അറ്റകുറ്റപ്പണി ചെയ്യാനുളള സംവിധാനം, വ്യവസായ ജലവിതരണ പദ്ധതി എന്നിവ അവയില്‍ ചിലതാണ്.

മറൈന്‍ ഡ്രൈവില്‍ ഐമാക്സ് തീയേറ്റര്‍ സ്ഥാപിക്കാനുളള പ്രവാസി മലയാളികളുടെ പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ആരോഗ്യ പാലനവും ടൂറിസവും റിയല്‍ എസ്റേറ്റും ബയോ ടെക്നോളജിയും കേരളത്തില്‍ ധാരാളം നിക്ഷേപം ആകര്‍ഷിക്കുമെന്നും ജിജി തോംസണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+