Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടടിയായി പണിമുടക്കെന്ന ബന്ദ്

തിരുവനന്തപുരം: ജനവിരുദ്ധനയങ്ങളുടെ പേരിലാണെങ്കിലും ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന മറ്റൊരു പണിമുടക്ക് കൂടി. പണിമുടക്ക് എന്നാണ് പേരെങ്കിലും ഫലത്തില്‍ ഇത് മറ്റൊരു ബന്ദ് തന്നെ. ഐഎന്‍ടിയുസി ഒഴികെ കേരളത്തിലെ മറ്റ് എട്ട് തൊഴിലാളി സംഘടനകള്‍ ഈ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ആഗസ്ത് അഞ്ച് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കാലവര്‍ഷം കൂടി ചതിച്ചതോടെ തകര്‍ന്നുകിടക്കുന്ന കേരളത്തിന്റെ വ്യാപാര- വാണിജ്യ- കാര്‍ഷികമേഖലകള്‍ക്ക് പണിമുടക്ക് മറ്റൊരു ഇരുട്ടടിയാകും. എല്ലാ പ്രധാന സംഘടനകളും പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഫലത്തില്‍ ബന്ദാകാനാണ് സാധ്യത. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. സി ഐ ടി യു, എ ഐ ടി യു സി, യു ടി യു സി, ബി എം എസ്, യു ടി യു സി (എല്‍ എസ്), കെ ടി യു സി (ജെ), ടി യു സി ഐ എന്നീ സംഘടനകളെല്ലാം പണിമുടക്കിലുണ്ട്. വാഹനങ്ങളൊന്നും തെരുവിലിറങ്ങാന്‍ സാധ്യതയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും.

കെ എസ് ആര്‍ ടി സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാരിന് ബദല്‍ ഗതാഗതസംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. വാട്ടര്‍ അതോറിറ്റി തൊഴിലാളികള്‍ ഒപ്പിടാതെ ജോലി ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വൈദ്യുതി ജീവനക്കാരും പണിമുടക്കുന്നുണ്ട്. വൈദ്യുതി വിതരണത്തെ പണിമുടക്ക് ബാധിക്കില്ലെന്നാണ് സംഘടനകള്‍ പറയുന്നതെങ്കിലും എന്ത് സംഭവിയ്ക്കുമെന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു.

പത്രം, പാല്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് കണക്കിലെടുത്ത് ആഗസ്ത് ആറിന് നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+