Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് നല്‍കൂ, 225 വര്‍ഷം കഴിഞ്ഞ് ജോലി!

തിരുവനന്തപുരം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്യാന്‍ പോകുന്ന തൊഴില്‍ രഹിതാ, ഞെട്ടരുത്. താങ്കള്‍ക്ക് 225 വര്‍ഷത്തിനു ശേഷം ജോലി കിട്ടും. ഉറപ്പ്.

പറയുന്നത് മറ്റാരുമല്ല, സംസ്ഥാന തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍. 50 ലക്ഷമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ എണ്ണം. സര്‍ക്കാരിന് സൃഷ്ടിയ്ക്കാന്‍ കഴിയുന്ന തൊഴിലവസരങ്ങളുടെ എണ്ണം പ്രതിവര്‍ഷം 20,000 ആണ്. ഈ ഒരു വര്‍ഷത്തില്‍ മറ്റൊരു മൂന്നു ലക്ഷം പേര്‍ കൂടി രജിസ്റര്‍ ചെയ്യും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ 2000 വരെയുളള കണക്കനുസരിച്ച് എസ്എസ്എല്‍സിയ്ക്കു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുളള 32.40 ലക്ഷവും ബിരുദധാരികള്‍ 2.50 ലക്ഷവും ബിരുദാനന്തര ബിരുദധാരികള്‍ 57,500 ഉം പ്രൊഫഷണല്‍ ബിരുദമുളള 1,66,060ഉം തൊഴില്‍ രഹിതരായുണ്ട്. മെഡിക്കല്‍ ബിരുദം നേടിയ 2,395 പേര്‍ക്ക് തൊഴിലില്ല.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍. പാലക്കാടും കാസര്‍കോടുമൊഴിച്ചുളള ജില്ലകളില്‍ ഇതാണ് അവസ്ഥ. 2000 വരെയുളള കണക്കനുസരിച്ച് 23.135 ലക്ഷം സ്ത്രീകള്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് നല്‍കിയിട്ടുണ്ട്. പുരുഷന്മാരുടെ എണ്ണം ഈ കാലയളവില്‍ 18.72 ലക്ഷമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+