സപ്തംബര്‍11ന് പിന്നില്‍ ലാദനായിരിക്കില്ല :മുഷാറഫ്
ന്യൂയോര്‍ക്ക്: യുഎസില്‍ സപ്തംബര്‍ 11ന് നടത്തിയ ആക്രമണത്തിന് പിന്നില്‍ ഒസാമ ബിന്‍ ലാദനായിരിക്കില്ലെന്ന് പാക് പ്രസിഡന്റ് മുഷാറഫ്. ന്യൂയോര്‍ക്കര്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
അഫ്ഗാനിലെ മലമുകളിലിരുന്ന് ഒസാമയ്ക്ക് എങ്ങിനെ അമേരിക്കയില്‍ ആക്രമണം നടത്താന്‍ കഴിയുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു പക്ഷെ അദ്ദേഹം അതിന് സാമ്പത്തിക സഹായം ചെയ്തിരിക്കാം, അതല്ലെങ്കില്‍ ആ ആക്രമണത്തിന്റെ പ്രചോദനശക്തിയായിരിക്കാം. പക്ഷെ ആ ആക്രമണം നടപ്പാക്കിയവര്‍ വളരെ ആധുനികരായ ചെറുപ്പക്കാരാണ്.- മുഷാറഫ് പറഞ്ഞു.
അവര്‍ക്ക് അമേരിക്കയെ അറിയാം. അവര്‍ക്ക് വ്യോമയാനത്തെക്കുറിച്ചറിയാം. ഈ ആക്രമണം ആസൂത്രണം ചെയ്തതില്‍ ഒസാമ ബിന്‍ ലാദന് നേരിയ പങ്കുപോലുമില്ല. അത് നടത്തിയവര്‍ മറ്റാരെങ്കിലുമായിരിക്കണം. - മുഷാറഫ് പറയുന്നു.












Click it and Unblock the Notifications