അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ചു; ഒമ്പത് മരണം
ജമ്മു: അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് ആറ് ചൊവാഴ്ച ജമ്മു കശ്മീരിലെ പെഹല്‍ഗാമിലെ നുനുവാനിലെ തീര്‍ഥാടകരുടെ ഇടത്താവളത്തില്‍ വെച്ച് തീര്‍ഥാടകര്‍ക്കു നേരെ ഒരു സംഘം തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയും നിറയൊഴിക്കുകയുമായിരുന്നു.
പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. സുരക്ഷാ സൈനികരുമായുണ്ടായ വെടിവെപ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്.
പുലര്‍ച്ചെയാണ് ആക്രമമുണ്ടായത്. ആദ്യം തീര്‍ഥാടകര്‍ക്കു നേരെ ഗ്രനേഡ് എറിഞ്ഞ തീവ്രവാദികള്‍ തുടര്‍ന്ന് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
തീര്‍ഥാടകര്‍ക്ക് നേരെ ആക്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ നിഗമനമുണ്ടായിരുന്നു.












Click it and Unblock the Notifications